ഗാസയിലെ സ്കൂളിൽ ഇസ്രയേൽ വ്യോമാക്രമണം..13 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു…

ഇസ്രയേൽ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിലെ സ്കൂളിൽ അഭയം തേടിയ 22 പേർ കൊല്ലപ്പെട്ടു.30 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ “കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്” ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.ആക്രമണത്തിൽ 13 കുട്ടികളും ആറുസ്ത്രീകളുമാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

Related Articles

Back to top button