നവജാത ശിശുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയതായി പരാതി…

വയനാട്ടിൽ നവജാത ശിശുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് പരാതി. കൽപ്പറ്റയിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് റോഷൻ, ഭർതൃ പിതാവ് അമർ, ഭർതൃ മാതാവ് മഞ്ജു എന്നിവർക്ക് എതിരെ കൽപ്പറ്റ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button