മൈനാഗപ്പള്ളി അപകടം..പ്രതികളെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും..
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിൽ കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരശേഖരണം നടത്തും. ഞായറാഴ്ച വൈകിട്ട് 5 മണിവരെയാണ് പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ നൽകിയത്.