ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബലാത്സംഗക്കേസ്..ബിജെപി എം.എൽ.എ അറസ്റ്റിൽ…
ബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എ അറസ്റ്റ്.ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. ബി.ജെ.പി എം.എൽ.എ മുനിരത്ന നായിഡുവാണ് അറസ്റ്റിലായത് . ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന മുനിരത്നക്ക് കഴിഞ്ഞദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യ ഉത്തരവ് ജയിലധികൃതർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാമനഗര കഗ്ഗാലിപുര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർച്ചയായി തന്നെ ബലാത്സംഗത്തിനിരയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുംചെയ്തെന്ന 40കാരിയുടെ പരാതിയിൽ മുനിരത്നയടക്കം ഏഴുപേർക്കെതിരെയാണ് കേസ് രജിസ്റ്റർചെയ്തത്