അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചിരുന്നു..ഹോട്ടലിൽ നിന്നും കണ്ടെത്തിയത് എന്തൊക്കെയെന്നോ..ഇരുവരും കസ്റ്റഡിയിൽ…
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.ഡോക്ടര്‍ എന്ന് പറയുന്ന പരിഗണന ശ്രീക്കുട്ടി അര്‍ഹിക്കുന്നില്ലെന്നും ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ഡോക്ടറിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ അജ്മല്‍ മുന്നോട്ട് എടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും , മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം പ്രതികൾ ലഹരിക്കടിമയാണെന്ന കാര്യത്തിൽ പ്രതികൾക്കെതിരെ പൊലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. കഴിഞ്ഞ 14ാം തിയതി ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെ നിന്നും മദ്യക്കുപ്പികളും രാസ ലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഈ മാസം മൂന്നുതവണ ഇതേ ഹോട്ടലിൽ ഇവർ മുറിയെടുത്തുവെന്നും അന്വഷണത്തിൽ കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്