തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ…

പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്..പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു..

Related Articles

Back to top button