ഷവർമ്മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ..അധ്യാപികക്ക് ദാരുണാന്ത്യം…
ഷവർമ്മ കഴിച്ചതിനെ പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. സ്വകാര്യ സ്കൂൾ അധ്യാപികയായ ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു.ചെന്നൈയിലെ നുംബാലിൽ റസ്റ്ററന്റിൽ നിന്നുമാണ് ഇവർ ഷവർമ കഴിച്ചത്. വീട്ടിലെത്തി മീൻകറിയും കഴിച്ചു.രാത്രിയോടെ ഇവർക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.