ഓട്ടോയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു..ലോറി പിടികൂടാനാകാതെ പൊലീസ്…
ആലപ്പുഴ പൂച്ചാക്കലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ മേകരമഠത്തിൽ ചന്ദ്രമതി കുഞ്ഞമ്മ (85) യാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാവിലെ 8 മണിക്ക് ആലപ്പുഴ പാതിരപ്പള്ളിക്ക് സമീപം നാഷണൽ ഹൈവേയിൽ വെച്ചായിരുന്നു അപകടം.ചന്ദ്രമതി കുഞ്ഞമ്മയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പുറകേ വന്ന ലോറി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെ ഇന്നാണ് ചന്ദ്രമതി മരിച്ചത്.ഓട്ടോയിൽ ഇടിച്ചിട്ട ലോറി നിർത്താതെ പോയി. അപകടമുണ്ടാക്കിയ ലോറി ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.