ഷിരൂർ ദൗത്യം..ഡ്രഡ്ജർ കാർവാറിലെത്തി…
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവയിൽ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജർ കാർവാറിലെത്തി.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാർവാറിൽ ഇന്ന് അവലോകന യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. അവലോകന യോഗത്തിന് ശേഷം ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.