ബൈക്ക് മറിഞ്ഞ് ഓടയിൽ വീണു..തലയ്ക്ക് പരിക്കേറ്റ 51കാരനെ കണ്ടെത്തിയത് ഏറെ വൈകി..ദാരുണാന്ത്യം…

ആലപ്പുഴ ഹരിപ്പാട് ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തിൽ ഡി. അനൂപ്(51) ആണ് മരിച്ചത്. കാർത്തികപ്പളളി – കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button