അതിഷിയുടെ കുടുംബത്തിന് എതിരെ പോസ്റ്റ്..സ്വാതി മലിവാളിന്റെ രാജി ആവശ്യപ്പെട്ട് ആംആദ്മി…
സ്വാതി മലിവാളിനോട് രാജ്യസഭാ അംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി.പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല് ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നുമായിരുന്നു സ്വാതിയുടെ പ്രതികരണം. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെക്കാൻ സ്വാതി മലിവാളിനോട് പാർട്ടി ആവശ്യപ്പെട്ടത്.