നിപയിൽ ജാഗ്രത.. 5 വാർഡുകൾ കണ്ടെയ്മെന്‍റ് സോൺ..നബിദിനാഘോഷം മാറ്റിവെച്ചു…

മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button