ബംഗ്ളൂരുവിൽ നിന്ന് ആയൂർവേദ ചികിത്സക്ക് നാട്ടിലെത്തിയ 23കാരൻ…പരിശോധന നടത്തിയത് നിപ ലക്ഷണങ്ങൾ കണ്ടതിനാൽ…
വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് പ്രാഥമിക പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം നിപ എന്ന് കണ്ടെത്തിയത്. ബംഗലൂരുവിൽ വിദ്യാർഥിയായ 23കാരൻ, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. സ്ഥിരീകരണത്തിനായി സ്രവ സാംപിൾ പൂണെ എൻഐവിയിലേക്ക് അയച്ചിരിക്കുകയാണ്.