അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്തു…

ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ ബിരുദ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ യുവതിയെ സുഹൃത്തും സംഘവും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്.പ്രതികളിലൊരാളായ സഹദത്ഗഞ്ചില്‍ സ്വദേശി വാന്‍ഷ് ചൗധരിയെ നാല് വര്‍ഷമായി തനിക്ക് അറിയാമെന്നും യുവതി എഫ്‌ഐആറില്‍ പറഞ്ഞു. വാന്‍ഷ് ചൗധരി സുഹൃത്തുക്കളായ വിനയ്, ഷാരിഖ് എന്നിവര്‍ക്കൊപ്പം അംഗുരി ബാഗിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന്, അവര്‍ ബന്‍വീര്‍പൂരിലെ ഒരു ഗാരേജിലേക്ക് മാറ്റി, അവിടെ വെച്ച് വാന്‍ഷ് ചൗധരി വീണ്ടും ബലാത്സംഗം ചെയ്തു, മദ്യലഹരിയില്‍ വാന്‍ഷിന്റെ സുഹൃത്ത് പീഡിപ്പിച്ചതായും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു

Related Articles

Back to top button