ട്രംപും കമലയും..രണ്ടും കണക്കാ!..ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ…’ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ ആഹ്വാനം…
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും കമലയുടെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും ജീവിതത്തിന് എതിരായവരാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ശിശുക്കളെ കൊലപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നയാളും കുടിയേറ്റക്കാരെ കൈയൊഴിയുന്നയാളുമാണ് മത്സരിക്കുന്നതെന്ന് മാര്‍പ്പാപ്പ പ്രതികരിച്ചു.
കുടിയേറ്റക്കാരെ കയറ്റാതിരിക്കുകയും അവര്‍ക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് പാപമാണ്. അത് ഗുരുതരമായ പാപമാണ്.കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും .അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്ക വിശ്വാസികൾ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല.എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാർപ്പാപ്പ പറഞ്ഞു.