അടിക്ക് തിരിച്ചടി..മൂന്ന് ഭീകരരെ വധിച്ച് സൈന്യം..ഏറ്റുമുട്ടൽ തുടരുന്നു…
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പട്ടാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു.ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സൈന്യവും ജമ്മു പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.മരിച്ച ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.ജമ്മു മേഖലയിലെ കുന്നിൻ പ്രദേശമായ കിഷ്ത്വാർ ജില്ലയിൽ സമാനമായ വെടിവയ്പുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് ബാരമുള്ളയിലും ഏറ്റുമുട്ടൽ നടന്നത്, അവിടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.