ഓണത്തിരക്കിൽ അല്പം ആശ്വാസം..കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍..സ്റ്റോപ്പുകൾ ഏതൊക്കെയെന്നോ….

യാത്രക്കാരുടെ തിരക്കു പരിഗണിച്ചു തിരുവോണത്തിന്റെ പിറ്റേന്ന് തിങ്കളാഴ്ച കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കു എസി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്കു 12.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 9.30നാണ് ചെന്നൈയിലെത്തുക.മടക്ക ട്രെയിന്‍ ചെന്നൈയില്‍ നിന്ന് 17ന് ഉച്ചയ്ക്കു 3ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

Related Articles

Back to top button