ഡോക്ടര്‍മാരുടെ സമരത്തില്‍ ചികിത്സ മുടങ്ങി മരണം….നഷ്ടപരിഹാരം പ്രഖ്യാപിച്ച് മമത ബാനര്‍ജി….
ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ മുടങ്ങി മരണം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തില്‍ 29 പേര്‍ക്കാണ് ജീവൻ നഷ്ടമായതെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമായിരിക്കും സര്‍ക്കാര്‍ നല്‍കുക.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ മൂന്ന് തവണ സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയിരുന്നില്ല. തങ്ങളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. അതിനിടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.