കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു….ഒന്നരവർഷത്തിന് ശേഷം ഒറ്റഗഡുവായി ലഭിക്കുന്നത് ഇതാദ്യം…
തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തു. ഒറ്റ ഗഡുവായാണ് ഇത്തവണ ശമ്പളം നൽകിയത്. അതേസമയം ഓണം ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 30 കോടി രൂപ സർക്കാർ വിഹിതവും 44.52 കോടി രൂപ കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നെടുത്ത തുകയും ചേർത്താണ് ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും ഇന്ന് തന്നെ ശമ്പളമെത്തിക്കാനാണ് നീക്കം. ഒന്നര വർഷത്തിനു ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി ഒറ്റ ഗഡുവായി ശമ്പളം നൽകുന്നത്.
ഓണം ആനുകൂല്യം നൽകാൻ ധനവകുപ്പ് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം പണിമുടക്കി തന്നെ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും സംഘാടകൾ വ്യക്തമാക്കി.