കരാട്ടെ ക്ലാസ്സിന്റെ മറവിൽ പീഡനം..വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി…
കരാട്ടെ ക്ലാസ്സിന്റെ മറവിൽ പീഡനം നടത്തിയ അധ്യാപകനെതിരെ കാപ്പ ചുമത്തി.പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെയാണ് കാപ്പ ചുമത്തിയത്.ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48) കാപ്പ ചുമത്തിയത്.ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. പ്രതിയുടെ കരാട്ടേ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് അതിക്രമം നടത്തിയിരുന്നത്.ഇതിലുള്ള വിഷമത്താലും ഭയത്താലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ വിയ്യൂർ അതിസുരക്ഷ ജയിലിലാക്കി.