ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി..നാലുപേർക്ക് ദാരുണാന്ത്യം…

കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മുന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ഡൽഹി – ഡെറാഡൂൺ പൻചെദ ബൈപ്പാസിന് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എർട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മരിച്ച നാല് പേരും അലിഗഡ് സ്വദേശികളാണ്. 25നും 45നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച എല്ലാവരും. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button