നെയ്യാർ ഡാമിൽ മീനുകൾ ചത്തുപൊങ്ങുന്നതായി പ്രദേശവാസികൾ…

നെയ്യാർ ഡാമിൽ മീനുകൾ ചത്തുപൊങ്ങുന്നതായി പ്രദേശവാസികൾ.നെയ്യാർ ജലസംഭരണിയിലെ പന്ത, പുട്ടുകല്ല്, മായം, കുമ്പിച്ചൽ കടവുകളിലാണ് തിലാപ്പിയ, രോഹു തുടങ്ങിയ ഇനം മീനുകളെ ചത്തനിലയിൽ കണ്ടെത്തി യത്. ജലാശയത്തിൽ വിഷ വസ്തുക്കൾ കലർന്നതിനാ ലാകാം മീനുകൾ ചാവുന്ന തെന്നാണ് സംശയം. റിസർവോയറിന്റെ ഭാഗത്തൊന്നും വലിയ അളവിൽ ചത്ത മീനുകളെ കണ്ടെത്തിയിട്ടില്ലെന്ന് ജലസേചന വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു. വളർത്തുമത്സ്യ ങ്ങളായ തിലാപ്പിയ, രോഹു കരിമീൻ എന്നിവയെയാണ് റിസർവോയറിന് അടുത്തു ള്ള ഒരു ഭാഗത്ത് ചത്തനിലയിൽ കണ്ടത്.

ഏതെങ്കിലും ഫാമുകളിൽനിന്നും ഇവയെ അണക്കെട്ടിന്റെ ഭാഗത്ത് ഉപേക്ഷിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അവരെത്തി വെള്ളം ഉൾപ്പെടെ പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എ.ഇ. പറഞ്ഞു.

Related Articles

Back to top button