സുഭദ്ര കൊലപാതകം… പ്രതികൾ പിടിയിൽ…അറസ്റ്റു ചെയ്തത്….
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.