‘അമ്മ’ സംഘടന പിളർപ്പിലേക്ക്..ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം…

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നിൽക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ അമ്മ പൂർണമായി പിളർപ്പിലേക്ക് പോകും. പുതിയ സംഘടന നിലവിൽ വരും.

ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം ലഭിക്കണം.ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.ട്രേഡ് യൂണിയൻ രൂപീകരിക്കാനായി ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടയെടക്കം പേര് പുറത്തുവരുന്നത്.

Related Articles

Back to top button