ലൈംഗികാതിക്രമ പരാതി..രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു…
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് സംവിധായകനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശിയായ യുവാവും നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യല്‍.ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് കോടതി ജാമ്യം ലഭിച്ചിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്‍ദേശം നല്‍കിയിരുന്നു.




