കേരള സർവ്വകലാശാലയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം..സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി…
കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു.സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. അതിനിടെ, ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.
യൂണിയന് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കെ.എസ്.യു വിജയിച്ചിരുന്നു. റിസര്‍വേഷന്‍ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് രജിസ്ട്രാറുടെ സഹായത്തോടെയാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.