ഓഫീസിനുള്ളിൽ വെച്ച് ചുംബിച്ചതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു….കമ്പനിക്കെതിരെ നിയമനടപടിയുമായി യുവാവും യുവതിയും…
ഓഫീസിനുള്ളിൽ വെച്ച് അവിഹിത ബന്ധം സ്ഥാപിച്ചുവെന്നും പരസ്യമായി ചുംബിച്ചുവെന്നും ആരോപിച്ച് യുവാവിനെയും യുവതിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന് പിന്നാലെ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. ചൈനയിലെ സിൻചുവാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടന്ന സംഭവത്തെക്കുറിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങളെ പിരിച്ചുവിട്ട നിയമ നടപടി നിയമ വിരുദ്ധമാണെന്ന് ഇരുവരും പരാതിയിൽ ആരോപിച്ചു.