എസ്ഐടിയെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച് കെകെ ശൈലജ…പ്രവർത്തനം വേഗമാക്കണം…
തിരുവനന്തപുരം: സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിക്കണമെന്ന് കെകെ ശൈലജ എംഎൽഎ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ, നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി ഉന്നയിച്ച നടി എസ്ഐടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരസ്യ നിർദേശവുമായി കെകെ ശൈലജ രംഗത്തെത്തിയത്.