‘സറ്റാച്യു ഓഫ് യൂണിറ്റി’ പ്രതിമയ്ക്ക് വിള്ളല്‍..പോസ്റ്റിട്ട ആൾക്കെതിരെ കേസെടുത്ത് പൊലീസ്…

ഗുജറാത്തിലെ സറ്റാച്യു ഓഫ് യൂണിറ്റി പ്രതിമയ്ക്ക് വിള്ളല്‍ വീണെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.’RaGa4India’ എന്ന ഹാന്‍ഡിലില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 .52നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രതിമയ്ക്ക് വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും വീഴാം എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം പ്രതിമയുടെ നിര്‍മാണ സമയത്ത് എടുത്തതാണെന്നും ഇപ്പോഴത്തെ ചിത്രമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പ്രസ്താവനയോ, തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ഡെപ്യൂട്ടി കലക്ടര്‍ അഭിഷേക് രഞ്ജന്‍ സിന്‍ഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Back to top button