സ്വിഫ്റ്റ് കാറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം..രണ്ട് പേർക്ക് പരുക്ക്…

പാലക്കാട് പട്ടാമ്പി പുലാമന്തോൾ പാതയിൽ കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.2 പേർക്ക് പരുക്ക് . പെരിന്തൽമണ്ണയിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും വല്ലപ്പുഴ ചെറുകോട് നിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button