ബാലരാമപുരത്തെ കടകളിൽ മോഷണം…പ്രതികൾ പിടിയിൽ..
നെയ്യാറ്റിൻകര : ബാലരാമപുരത്ത് രണ്ടാഴ്ച മുൻപ് രണ്ട് കടകളിൽ മോഷണം നടത്തിയ കൊല്ലം സ്വദേശികളായ യുവാക്കളെ ബാലരാമപുരം പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം സ്വദേശികളായ സജിൽ(29), അനന്തു രവി(19) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 24-ന് ബാലരാമപുരത്തെ തുണിക്കടയിലെ പുറകിലത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മേശയിൽ സൂക്ഷിച്ചിരുന്ന 1,45000 രൂപയും, എരുത്താവൂരിനു സമീപം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽനിന്ന് 60,000 രൂപയുമാണ് മോഷ്ടിച്ചത്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ ഇരവിപുരത്തുനിന്നാണ് പിടികൂടിയത്.