മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണി..എസ്പിയെ സ്ഥലം മാറ്റി…
മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിയുമായി സർക്കാർ.മലപ്പുറം S P എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതലുള്ള ഉദ്യഗസ്ഥരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്പെന്റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.
എസ് പി എസ് ശശിധരന് നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പറഞ്ഞിരുന്നു.അദ്ദേഹം നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും അൻവർ വിമർശിച്ചിരുന്നു .