മൃതദേഹം കണ്ടെത്തിയ സംഭവം..പ്രതികൾക്കായി കേരളത്തിന് പുറത്തും അന്വേഷണം..ശർമിള ട്രാൻജെൻഡറെന്ന് വെളിപ്പെടുത്തൽ…

കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മധുകുമാർ. കാണാതാവുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു എന്നാൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കണ്ടെത്തിയിട്ടില്ല. നൈറ്റി ധരിച്ച നിലയിൽ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.വാടക വീട്ടിൽ ശർമിള ,മാത്യുസ് എന്നീ ദമ്പതികളോടൊപ്പമാണ് സുഭദ്ര താമസിച്ചത്. പരിസരവാസികളിൽ നിന്ന് സുഭദ്ര കലവൂരിൽ എത്തിയ വിവരം ലഭിച്ചിരുന്നു. 2, 3ദിവസം ഇവരുടെ കൂടെ വീട്ടിൽ താമസിച്ചുവെന്നാണ് വിവരം. ദമ്പതികളെ കാണാതായതോടെയാണ് സംശയം വർധിച്ചത്.

ശർമിളയെ സുഭദ്രക്ക് ഒപ്പം കണ്ടിട്ടുണ്ടെന്ന് കൊച്ചിയിലെ അയൽവാസി പറഞ്ഞിരുന്നു. ഉഡുപ്പി സ്വദേശിയാണ് ശർമിള.കൂടാതെ ഇവർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആളാണെന്നും ഒരു അയൽവാസി പറയുന്നു.കാട്ടൂർ സ്വദേശിയാണ് മാത്യുസ്.സുഭദ്ര പലിശയ്ക്ക് പണം കൊടുക്കുമായിരുന്നു. മക്കളുമായി അടുത്ത ബന്ധമില്ല. ഒറ്റക്കാണ് സുഭദ്ര താമസിച്ചിരുന്നത്.ഇവരുടെ പക്കൽ പണവും സ്വർണവും ഉണ്ടായിരുന്നു.ഇതിനെപറ്റി ശര്മിളക്ക് അറിയാമായിരുന്നു എന്നും പൊലീസ് പറയുന്നു. സുഭദ്രയെ കാണാനില്ലെന്ന് കാണിച്ച് ആറാം തീയതിയാണ് മകൻ പരാതി നൽകിയത്. മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പൊലീസിന് ശാസ്ത്രീയമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.

Related Articles

Back to top button