കൈക്കൂലി വാങ്ങവെ പിടിയിലായി…ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് രണ്ടര കോടിയോളം രൂപ…
കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 2.39 കോടി രൂപ കണ്ടെടുത്തതായി അധികൃതർ അറിയിചിച്ചു. ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിലെ സീനിയർ എൺവയോൺമെന്റൽ എഞ്ചിനീയർ മുഹമ്മദ് ആരിഫിന്റെ വസതിയിലാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഒരു വ്യവസായിയുടെ പക്കൽ നിന്ന് 91,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പണം നൽകിയ ശരൺ സിങ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.