ഓണം വിൽപ്പന ലക്ഷ്യമിട്ട്…വീടിന്റെ ടെറസിൽ വൻതോതിൽ ചാരായ നിർമാണം….
പെരിന്തൽമണ്ണയിൽ ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ (58) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസിലാണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്. ചാരായ നിർമ്മാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.