കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു..ഓണപ്പരീക്ഷകളും മാറ്റി…

തിരുവനന്തപുരം ന​ഗരസഭ പരിധിയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ നാല് ദിവസങ്ങളായി ന​ഗരത്തിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുകയായിരുന്നു.ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.ഈ സ്‌കൂളുകളിലെ നാളത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

Related Articles

Back to top button