ആകാശപാത നിർമ്മാണ കമ്പിനിയുടെ പൈലിങ്ങ് വാഹനം മിഷ്യനടക്കം മറിഞ്ഞു…..
അരൂർ:ആകാശപാത നിർമ്മാണ കമ്പിനിയുടെ പൈലിംങ്ങ്ന് വേണ്ടി വന്ന വാഹനം മിഷ്യനടക്കം മറിത്തു.ചന്തിരൂർ പാലത്തിന് തെക്കേക്കരയിലാണ് അപകടം. അപകടത്തെ തുടർന്ന് വടക്ക് നിന്നുള്ള വാഹനങ്ങൾ ചന്തിരൂർ പഴയ റോഡ് വഴിയും, അരൂക്കുറ്റി വഴിയും, തെക്ക് നിന്നുള്ളവ തുറവൂരിൽ നിന്ന് കിഴക്കോട്ടും, പടിഞ്ഞാറ് കുമ്പളങ്ങി വഴിയും തിരിച്ച് വിടുന്നു.ദേശിയ പാതയിൽ വൻ ഗതാഗത കുരുക്കിലാണ്. ആളപായമില്ലാ കമ്പിനിയുടെ തന്നെ ജെ.സി.ബി.യുടെ മുകളിലേക്കാണ് ക്രയിൻ മറഞ്ഞത് അപകടത്തിൽ ജെ.സി.ബി. തകർന്നു. ക്രെയിൻ സ്ഥാപിച്ചയിടത്ത് മണ്ണ് ഇളകിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ജീവനക്കാർ അത്ഭുതകരമായണ് രക്ഷപ്പെട്ടത് മ റിഞ്ഞത് അർദ്ദ രാത്രി സമയമായതിനാൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി.