റഷ്യയുടെ വൻ വ്യോമാക്രമണത്തെ ചെറുത്തു നിർത്തി യുക്രെയ്ൻ…..
യുക്രെയ്ന്‍ സൈന്യവും റഷ്യക്കെതിരെ ആക്രമണം നടത്തി. യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ തീപ്പിടിത്തുമുണ്ടായതായി റഷ്യയിലെ അതിര്‍ത്തി പ്രദേശമായ വൊറോനെസിന്റെ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഗുസേവ് പറഞ്ഞു. വൊറോനെസിന്റെ ഒസ്‌ട്രോഗൊഴ്‌സ്‌കി ജില്ലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും നിരവധി ഗ്രാമങ്ങളെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതൊക്കെ ഗ്രാമങ്ങളെയാണ് ഒഴിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മാത്രവുമല്ല, തീപ്പിടിത്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.