ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം..ഭണ്ഡാരം തകർത്ത് പണം കവർന്നു…

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് രാവിലെ ഒമ്പതോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത് എന്നാണ് സൂചന.

Related Articles

Back to top button