ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്തമെത്തി….ഇനി പത്ത് നാൾ ഓണ പാച്ചിൽ..

കൊച്ചി: തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി തിരുവോണം വരെ പത്ത് നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണത്തിരക്കാണ്.
തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Related Articles

Back to top button