നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട….മലപ്പുറം സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത്…

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും സ്വർണവും വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണവും സിഗരറ്റുകളും പിടിച്ചെടുത്തത്.

കസ്റ്റംസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് താജുദ്ദീനിൽ നിന്നും സ്വർണ്ണം പിടിച്ചെടുത്തത്. 365 ഗ്രാം സ്വർണ്ണമാണ് താജുദ്ദീനിൽ നിന്നും പിടികൂടിയത്. ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കിയും 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന 26,000ത്തോളം വിദേശ സിഗരറ്റുകളും എക്സൈസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button