യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്….രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 250 പേർക്കെതിരെ കേസ്…
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ അബിൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും പൊലീസ് കേസെടുത്തു.പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവാണം തടസപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്. പ്രതിഷേധത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് എഫ്ഐആർ.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷത്തിനാണ് വഴിവെച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി നേരിടുമെന്ന് സമരമുഖത്തെത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വെല്ലുവിളിച്ചു.