നിർത്തിയിട്ട ബസ് എടുക്കവേ തട്ടി.. സൈക്കിളുമായി നടന്നുപോയ വയോധികന് ദാരുണാന്ത്യം…
കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേകോട്ട ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ തൃപ്പൂണിത്തുറ എരൂർ ഓണിയത്ത് ഒ സി ചന്ദ്രൻ ( 74) ആണ് മരിച്ചത്. ബസ് സ്റ്റോപ്പിന് സമീപത്ത് സൈക്കിളുമായി നടന്നു പോകുകയായിരുന്നു ചന്ദ്രൻ. സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വയോധികനെ ബസ് തട്ടിയതിനെ തുടർന്ന് ഇയാൾ ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായിഹിൽപാലസ് പൊലീസ് അറിയിച്ചു.