അഗ്നിശമന സേനാംഗങ്ങളോട് ‘ക്രഷ്’..കാണാനായി കൃഷിയിടത്തിന് തീയിട്ട് യുവതി..ഒടുവിൽ…
അഗ്നിശമന സേനാംഗങ്ങളെ കാണുന്നതിനും അവരുമായി സംസാരിക്കുന്നതിനുമായി സ്വന്തം കൃഷിയിടത്തില്‍ രണ്ടു തവണ തീയിട്ട 44കാരിയെ അറസ്റ്റ് ചെയ്തു പൊലീസ്. ഗ്രീസിലാണ് സംഭവം.അഗ്നിശമന സേനാംഗങ്ങളെ കാണുന്നതിനും അവരുമായി അടുത്തിടപഴകുന്നതിനും വേണ്ടിയാണ് സ്ത്രീ രണ്ടുതവണ സ്വന്തം കൃഷിയിടത്തിന് തീയിട്ടത്.
അഗ്നിശമന സേനയെത്തിയ രണ്ട് സ്ഥലങ്ങളിലും യുവതിയെ കണ്ടതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. പിന്നീട് യുവതി മനഃപൂര്‍വം ഉണ്ടാക്കിയ തീപിടുത്തമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പെട്ടെന്നുള്ള നടപടിയെ തുടര്‍ന്ന് തീപിടുത്തം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നില്ല. യുവതിയുടെ ഉദ്ദേശ്യം പൊലീസിന് വ്യക്തമായതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. 36 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവതി 1,000 യൂറോ പിഴ അടയ്ക്കുകയും വേണം.