മാമി തിരോധാന കേസ്..സിബിഐയ്ക്ക് വിടാൻ തീരുമാനം…
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീരുമാനം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്‍വറിന്റെ ആരോപണം.
കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് സിബിഐക്ക് വിടുന്നത്. മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വർഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോവനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്തെത്തയിരുന്നു.