ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ..ആറ് മരണം…

കനത്ത മഴയെ തുടർന്ന് നാഗാലാൻഡിൽ ദേശീയപാത 29ലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർക്ക് ദാരുണാന്ത്യം.ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ പലയിടങ്ങളിലായി മണ്ണിടിയുകയായിരുന്നു.മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയുടെ പല ഭാഗങ്ങളും പാടെ തകരുകയോ ഒഴുകി പോകുകയോ ചെയ്തു.നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയും വാണിജ്യ കേന്ദ്രമായ ദിമാപൂരും തമ്മിലുള്ള റോഡ് ഗതാഗതം ഇതോടെ പാടെ നിലച്ചു. മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്കും റോഡരികിലെ കടകൾക്കും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

Related Articles

Back to top button