പാപ്പനംകോട്ടെ തീപിടുത്തം..കൊലക്ക് പിന്നിൽ സംശയരോഗം..നിര്‍ണായക വിവരങ്ങൾ…

പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസിലെ ജീവനക്കാരി വൈഷ്ണയുടെ കൊലപാതകത്തിന് കാരണം രണ്ടാം ഭർത്താവ് ബിനുവിന്റെ സംശയരോഗമെന്ന് പൊലീസ്.ബിനു വൈഷ്ണയെ കൊല്ലുമെന്ന് നേരുത്തെ പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.വൈഷ്ണയും ബിനുകുമാറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. വൈഷ്ണയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കുടുംബ കോടതിയില്‍ ഇയാള്‍ക്കെതിരെ വൈഷ്ണ കേസ് നല്‍കിയിരുന്നു. ഇതിലുള്ള വിദ്വേഷമായിരിക്കാം ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്.

അതേസമയം തീപിടുത്തത്തിൽ വൈഷ്ണക്കൊപ്പം മരിച്ചത് ബിനു തന്നെയാണെന്നാണ് സ്ഥിരീകരണം. കൊലപാതകം നടത്തിയത് ബിനുകുമാര്‍ ആണെന്ന് ബലപ്പെട്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം.ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പോയതായി സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Back to top button