രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി….
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. 2009 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. നിലവിലെ വകുപ്പുകള്‍ അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. ഈ നിലപാട് പരിഗണിച്ച് ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു. ബംഗാളി നടിയുടെ പീഡന പരാതിയിലായിരുന്നു രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തത്.