സഞ്ജുവിനെയും സംഘത്തെയും കളി പഠിപ്പിക്കാൻ ഒരുങ്ങി രാഹുൽ ദ്രാവിഡ്…
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി ഇതിഹാസതാരവും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡ് എത്തുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനു ശേഷം ദ്രാവിഡ് പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ആ സമയത്തേ തന്റെ മുൻ ടീമായ രാജസ്ഥാനുമായി ദ്രാവിഡ് കരാറൊപ്പിടുമെന്ന് വാർത്തകളുണ്ടായിരുന്നു. ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ വിക്രം റാഥോറിനെയും ടീമിലെത്തിക്കാൻ രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്.ഇതോടെ മുൻ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായിരുന്ന കുമാർ സംഗക്കാര ടീം ഡയറക്ടറുടെ റോളിലേക്ക് മാറുമെന്നാണ് സൂചന.