വീണ്ടും കൊമ്പന്മാരുടെ ഏറ്റുമുട്ടൽ..ഇത്തവണ ഏറ്റുമുട്ടിയത് പടയപ്പയും ഒറ്റകൊമ്പനും..പരുക്ക്…
ഇടുക്കി ഇരവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ പടയപ്പക്ക് പരുക്കേറ്റു.പടയപ്പയുടെ പിൻഭാഗത്താണ് പരുക്ക് പറ്റിയത്. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുന്നു. ആനകളെ പടക്കം പൊട്ടിച്ചു മാറ്റി. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.